കള്ളനോട്ട് കേസില്‍ ചെന്നിത്തലയെ ചോദ്യം ചെയ്യണം

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവിനെ കള്ളനോട്ടും, നോട്ടടിക്കുന്ന യന്ത്രകളുമായും പിടികൂടിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ചോദ്യം ചെയ്യണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ശോഭാ സുരേന്ദ്രന്‍ ഇക്കാര്യം ഉന്നയിച്ചത്.

യുവമോര്‍ച്ച നേതാവിനെ കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളുമായും, കള്ളനോട്ടുകളുമായും കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ സംഭവത്തെക്കുറിച്ച് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചയിലാണ് ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍ വിചിത്രമായ ആവശ്യം ഉന്നയിച്ചത്.

യുവമോര്‍ച്ച നേതാവിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കേസില്‍ ചോദ്യം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

കള്ളനോട്ടടിച്ചതിന് കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവിനെ പിടികൂടിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ചോദ്യം ചെയ്യണമെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

കൊടുങ്ങല്ലൂരില്‍ പിടിയിലായ രാകേഷ് 200 കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തയ്യാറെടുത്തതെന്ന് രമേശ് ചെന്നിത്തല എങ്ങനെ അറിഞ്ഞുവെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

കള്ളനോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലെന്നും, അതിനാല്‍ ചെന്നിത്തലയെ ചോദ്യം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

യുവമോര്‍ച്ച നേതാവിനെ കള്ളനോട്ടുമായി പിടികൂടിയ സംഭവത്തില്‍ ഒരു ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ശോഭാ സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യുവമോര്‍ച്ച നേതാവിനെ പിടികൂടിയ സംഭവത്തില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളില്‍ കടിച്ചൂതൂങ്ങിയായിരുന്ന ശോഭാ സുരേന്ദ്രന്‍ സംസാരിച്ചത്.

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂരിലെ രാകേഷ് രാജ്യദ്രോഹിയാണെന്നും, അയാള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഒരു യുവമോര്‍ച്ച പ്രവര്‍ത്തകനെ കള്ളനോട്ട് കേസില്‍ പിടികൂടിയതിന്റെ പേരില്‍ മുഴുവന്‍ ബിജെപിക്കാരും അങ്ങനെയാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

മുഴുവന്‍ ബിജെപിക്കാരെയും കള്ളനോട്ടടിക്കുന്നവരായി ചിത്രീകരിക്കാനാണ് ശ്രമമെങ്കില്‍ അംഗീകരിക്കില്ല. അത്തരത്തിലാണ് പ്രചരണം നടക്കുന്നതെങ്കില്‍ ഒരുത്തനെയും ചെയ്യാത്ത തെറ്റിന് തൊടാന്‍ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *