കെ. സുധാകരനെതിരെ പാര്‍ട്ടി നടപടിയെടുക്കണം: ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ കെ.സുധാകരന്‍ നടത്തിയ ഇടപെടല്‍ തെറ്റാണെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസ് ഒതുക്കിതീര്‍ക്കാന്‍ കഴിഞ്ഞ ദിവസം സുധാകരനും നെഹ്‌റു ഗ്രൂപ്പ് അധികൃതരും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡീനിന്റെ പ്രതികരണം. ചൊവ്വാഴ്ച രാത്രി നടന്ന കൂടിക്കാഴ്ചയില്‍ മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും പങ്കെടുത്തിരുന്നു.

അതേസമയം, ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതില്‍ സുധാകരനും പങ്കുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ആരോപിച്ചു. കൃഷ്ണദാസില്‍ നിന്ന് കൈക്കൂലി വാങ്ങിയ സുധാകരന്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *