പാറ്റ്‌ന: അഴിമതി കേസില്‍ ഉള്‍പ്പെട്ട ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിനി യാദവ് രാജിവെക്കേണ്ടെന്ന് രാഷ്ട്രീയ ജനതാദള്‍ അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. തേജസ്വിനിയുടെ രാജി മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തേജസ്വിനിയുടെ രാജി എന്ന ആവശ്യം മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കുനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചത് താനാണെന്നും മഹാസഖ്യം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ലാലു പറഞ്ഞു. ആര്‍.ജെ.ഡി എം.എല്‍.എമാരുടെ യോഗത്തിനു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേജസ്വിനി യാദവിന്റെ വിഷയം ചര്‍ച്ച ചെയാന്‍ ആര്‍.ജെ.ഡിയുടെയും ജെ.ഡി.യുവിന്റെയും എം.എല്‍.എമാരുടെ യോഗം വെവേറെ നടക്കുന്നുണ്ട്. വെള്ളിയാഴ്ച നിയമസഭ ചേരാനിരിക്കെയാണ് എം.എല്‍.എമാരുടെ യോഗം.
അഴിമതി ആരോപണം നേരിട്ട തേജസ്വിനി യാദവ് രാജിവെയ്ക്കണമെന്നാണ് ജെ.ഡി.യുവിനുള്ളിലുള്ള ആവശ്യം. തേജസ്വിനിയുടെ രാജി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തേജസ്വിനി നിരപരധിത്വം തെളിയിക്കാന്‍ ബാധ്യസ്ഥനാണെന്നും ജെ.ഡി.യു ദേശീയ വക്താവ് കെ.സി.ത്യാഗി പറഞ്ഞു. ജെ.ഡി.യു എം.എല്‍.എമാരുടെ യോഗം ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്.
തേജസ്വിനി നിരപരാധിത്വം തെളിയിക്കേണ്ടത് നിതീഷിന്റെ മുന്‍പിലല്ലെന്നും ആവശ്യമെങ്കില്‍ സി.ബി.ഐയ്ക്ക് മുന്നിലാകാമെന്നുമെന്നുമാണ് ആര്‍.ജെ.ഡിയുടെ വാദം.
