ദില്ലി: 2017 ലെ ആദ്യ ആഞ്ചുമാസങ്ങളില കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷം നടന്നിട്ടുള്ളത് ബിജെപിക്കും ആര്‍എസ്എസിനും ഒരു പോലെ പ്രിയപ്പെട്ട യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട് അതില്‍ അതില്‍ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന യുപി(60) ലാണ്. യുപിയെ കൂടാതെ ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥനങ്ങളും ഇതിനു തൊട്ടു പിന്നിലായി തന്നെയുണ്ട്. കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ നാട് എന്ന് ചിത്രീകരിക്കാനുള്ള ശ്രമ നടന്നു വരുന്നതിനിടെയാണ് ലോക്‌സഭയുടെ രേഖമൂലമുള്ള കണക്ക് പുറത്ത് വന്നിരിക്കുന്നത്.
വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നമത്. ഏറ്റവും മുന്നിലായി യോഗിയുടെ യുപിയാണ്( 60). മധ്യപ്രദേശ് 29. രജസ്ഥാന്‍ 27, ബീഹാര്‍ 23, ഗുജറാത്ത് 20, മഹാരാഷ്ട്ര 20 എന്നിങ്ങനെയാണ് അഞ്ചുമാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഉത്തര്‍ പ്രദേശിന്റെ തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയുണ്ട്. അഞ്ച് മാസത്തിനുള്ളില്‍ 36 വര്‍ഗീയ കലാപങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഈ കണക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കരര്‍ണാടകയിലെ കണക്കുകളില്‍ സംസയമുണ്ടെന്നു മുന്‍ ആഭ്യന്തര മന്ത്രിയും കെപിസിസി അധ്യക്ഷനുമായ ജി പരമേശ്വര ചൂണ്ടിക്കാട്ടി.
കര്‍ണാടകയെ രണ്ടാംസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു. രണ്ടു പേരുടെ മരണത്തിനിടയായ രണ്ടോ മൂന്നോ സംഘര്‍ഷങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് നടന്നത്. എന്നല്‍ അവയെക്കെ ദക്ഷിണ കന്നടയിലെ തീരദേശ ബെല്‍റ്റില്‍ മാത്രമാണ് നടന്നതും. എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു കണക്ക് കര്‍ണാടകയുടെ മേല്‍ ചാര്‍ത്തുന്നതൊന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
