അച്ചടക്ക നടപടിക്കെതിരെ യുവമോര്‍ച്ച നേതാവ്

കോഴിക്കോട് : കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തോടനുബന്ധിച്ച് വ്യാജ രസീത് അടിച്ച് പിരിവ് നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് അച്ചടക്ക നടപടി നേരിട്ട യുവമോര്‍ച്ച നേതാവ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്ത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയാണ് നടപടിക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. സത്യം അധികകാലം മൂടിവെക്കാനാകില്ലെന്ന് പ്രഫുല്‍ കൃഷ്ണന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

എ.ബി.വി.പിയോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. സത്യം അധികകാലം മൂടിവെക്കാനാകില്ലെന്നും കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രഫുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *