തിരുവനന്തപുരം: ആരോപണ വിധേയരായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയും പി.വി അന്‍വര്‍ എം.എല്‍.എയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി തോമസ് ചാണ്ടിയും വാട്ടര്‍ തീം പാര്‍ക്കിന് വേണ്ടി പി.വി അന്‍വറും നടത്തിയ അനധികൃത നിര്‍മാണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ടി.ബലറാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എം.എല്‍.എയെയും മന്ത്രിയെയും പൂര്‍ണമായും പിന്തുണക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. തോമസ് ചാണ്ടി കൈയേറ്റം നടത്തിയിട്ടില്ല. റിസോര്‍ട്ടിനു സമീപം പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും കയറാതിരിക്കാനെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. അന്‍വറിെന്റ പാര്‍ക്കിന് അനുമതിയിയില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചാണ് കക്കാടംപൊയിലില്‍ നിലമ്ബൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിക്കുന്നതെന്ന്? ബല്‍റാം ആരോപിച്ചു.
ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഭൂമി കൈയേറ്റമെന്ന വിഷയമാണ് ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു. ചട്ടമനുസരിച്ച് നോട്ടിസ് നല്‍കണമെന്ന് മന്ത്രി എ.കെ.ബാലന്‍ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയല്ല വേണ്ടതെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.
ചാനലുകള്‍കും പ്രതിപക്ഷത്തിനും വിഷയദാരിദ്ര്യമാണെന്നും കയ്യേറ്റം തെളിഞ്ഞാല്‍ താന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നും തോമസ് ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
