കാമുകന്റെ ആഡംബര ജീവിതത്തിനായി യുവതി തൊഴിലിടത്തില്‍ നിന്നും തട്ടിയത് 13 മില്യണ്‍ ദിര്‍ഹം; വിവാഹവാഗ്ദാനം നല്‍കിയ കാമുകന്‍ വിവാഹിതനെന്നറിഞ്ഞ് കാമുകി ഞെട്ടികാമുകന്റെ ആഡംബര ജീവിതത്തിനായി യുവതി തൊഴിലിടത്തില്‍ നിന്നും തട്ടിയത് 13 മില്യണ്‍ ദിര്‍ഹം; വിവാഹവാഗ്ദാനം നല്‍കിയ കാമുകന്‍ വിവാഹിതനെന്നറിഞ്ഞ് കാമുകി ഞെട്ടി

അബൂദാബി:  വിവാഹ വാഗ്ദാനം നല്‍കിയ കാമുകന്റെ ആഡംബര ജീവിതത്തിനായി മുപ്പത്തിമൂന്നുകാരി തൊഴിലിടത്തില്‍ നിന്നും തട്ടിയത് 13 മില്യണ്‍ ദിര്‍ഹം. ജിസിസി പൗരയാണ് യുവതി. സാമ്ബത്തിക തിരിമറി നടത്തിയതിന്റെ പേരില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണിവര്‍.

 

26 വയസാണ് കാമുകന്. ഇയാളുടെ ബാങ്ക് ലോണുകള്‍ അടച്ചുതീര്‍ക്കാനും ആഡംബര കാറുകള്‍ വാങ്ങാനും പ്രത്യേക നമ്ബര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാനും ബ്രാന്‍ഡഡായ വാച്ചുകളും വസ്ത്രങ്ങളും വാങ്ങാനുമാണീ പണം ഉപയോഗിച്ചിരുന്നത്. ഇത് കൂടാതെ ബിസിനസ് ക്ലാസില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനും ഈ പണം കാമുകന്‍ ഉപയോഗിച്ചിരുന്നു.

 

അവിവാഹിതനാണെന്ന് കളവ് പറഞ്ഞായിരുന്നു ഇയാള്‍ യുവതിയില്‍ നിന്നും പണം വാങ്ങിയിരുന്നത്. എന്നാല്‍ വിചാരണയ്ക്കിടയില്‍ യുവതി സത്യം മനസിലാക്കി. പണം തട്ടാന്‍ കൂട്ടുനിന്നുവെന്ന കുറ്റമാണ് പോലീസ് കാമുകനെതിരെ ചുമത്തിയത്. കാമുകന്റെ സഹോദരനും കേസില്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *