ഇഷ്ടമില്ലാതെ പ്രസവിച്ച കുഞ്ഞിനെ കൊല്ലാന്‍ ചെടികള്‍ക്കിടയില്‍ കൊണ്ടിട്ടു ; പ്രഭാതത്തില്‍ കണ്ടത് ഉറുമ്പുകള്‍ പൊതിഞ്ഞ രൂപത്തെ

ഇഷ്ടമില്ലാതെ പ്രസവിച്ച കുഞ്ഞിനെ വീടിന് പുറത്ത് പൂന്തോട്ടത്തില്‍ ഉപേക്ഷിച്ച് മാതാവിന് ഒടുവില്‍ ജാമ്യം. അമേരിക്കയിലെ ടെക്‌സാസില്‍ സിഡ്‌നി വോയ്ടാസിക്ക് എന്ന 21 കാരിയാണ് കുടുങ്ങിയത്. ഹൂസ്റ്റണിലെ താമസ സ്ഥലത്തിന് സമീപത്തായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. അടുക്കളയില്‍ കുഞ്ഞിനെ പ്രസവിക്കുകയും പൊക്കിള്‍രണ്ട് മുറിച്ച ശേഷം കുഞ്ഞിനെ പൂന്തോട്ടത്തില്‍ കൊണ്ടിടുകയുമായിരുന്നു.

മറവിരോഗമുള്ള കാമുകന്‍ പേടിച്ച് ഓടാതിരിക്കാനാണ് ഇങ്ങിനെ ചെയ്തതെന്നായിരുന്നു കോടതിയില്‍ യുവതിയുടെ ന്യായീകരണം. അമ്മയാകാന്‍ തനിക്ക് ഇഷ്ടമില്ലായിരുന്നെന്നും കുഞ്ഞിനെ കാണാന്‍ താല്‍പ്പര്യം ഇല്ലായിരുന്നെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഇപ്പോള്‍ അത്യാസന്ന നില പിന്നിട്ടിരിക്കുകയാണ്. മുറിച്ചു മാറ്റിയ പൊക്കിള്‍ തണ്ടില്‍ അണുബാധയുണ്ടായി. കുഞ്ഞിന് മസ്തിഷ്‌ക്ക ജ്വരവും പിടിപെട്ടു. ആല്‍ബര്‍ട്ട് പീറ്റേഴ്‌സണ്‍ എന്നയാള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് പ്രഭാതസവാരിക്ക് ഇറങ്ങിയതാണ് കുഞ്ഞിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാരണമായത്. പുലര്‍ച്ചെ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അത് പിന്തുടര്‍ന്ന എത്തിയ പീറ്റേഴ്‌സണ് കാണാനായത് ചെടിച്ചട്ടിക്ക് കീഴില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ ഒരു കുഞ്ഞുരൂപത്തെയാണ്. മണ്ണും ചെളിയും പറ്റിയിരുന്നു. അപ്പോഴും മുറിച്ചു മാറ്റിയ പൊക്കിള്‍തുമ്പ് ചുരുട്ടി വെയ്ക്കാത്ത നിലയിലായിരുന്നു. പീറ്റേഴ്‌സണ്‍ കുഞ്ഞിനെ മണ്ണില്‍ നിന്നും പൊക്കിയെടുക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. രക്തത്തുള്ളികള്‍ പിന്തുടര്‍ന്ന് പോലീസ് സ്‌കില്ലേണും വോയിടാസ്‌ക്കിയും കഴിയുന്ന സൈപ്രസ് ക്രീക്ക് അപ്പാര്‍ട്ട്‌മെന്റില്‍ എത്തി.

രാത്രി 11.30യ്ക്കായിരുന്നു വോയിട്ടാസ്‌ക്കി കുഞ്ഞിനെ കൊണ്ടിട്ടത്. പുലര്‍ച്ചെ പീറ്റേഴ്‌സണ്‍ കണ്ടെത്തുന്നത് വരെ ആറു മണിക്കൂറാണ് കുഞ്ഞ് അതേ നിലയില്‍ കിടന്നത്. പ്രസവിച്ചപ്പോള്‍ ആകെ അങ്കലാപ്പിലായി പോയെന്നാണ് വോയിടാസിക് കോടതിയില്‍ പറഞ്ഞത്. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ല എന്നും പറഞ്ഞു. അതേസമയം വയറ്റില്‍ കുഞ്ഞ് അനങ്ങുന്നതായി വോയിടാസിക് അറിയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നാണ് പ്രോസിക്യുട്ടര്‍ വാദിച്ചു. കുഞ്ഞിന്റെ പൊക്കിള്‍തണ്ട് മുറിച്ചു മാറ്റിയതിന് പിന്നാലെ തന്നെ കുട്ടിയെ ഇവര്‍ പൂര്‍ണ്ണ നഗ്‌നമായി ഉപേക്ഷിക്കുകയായിരുന്നു. കുട്ടി ആണായിരുന്നോ പെണ്ണായിരുന്നോ എന്ന ചോദ്യത്തിന് ഇവര്‍ പെണ്ണ് എന്ന് മറുപടി നല്‍കി.

കുഞ്ഞിനെ പൊതിയാതെയായിരുന്നു പുറത്തു കൊണ്ടു പോയതെന്നും മുറിച്ച പൊക്കിള്‍ത്തണ്ട് വേണ്ട വിധം ചെയ്യാതെ കുഞ്ഞിനെ രക്തം വാര്‍ന്ന് മരിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടെന്നുമാണ് വോയിടാസിക്കിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. കുഞ്ഞിനെ കൊണ്ടിട്ട ശേഷം തിരിച്ച് വീട്ടിലെത്തി എല്ലാം ശുചിയാക്കിയ ശേഷമാണ് വോയിട്ടാസിക് ഉറങ്ങിയത് കുഞ്ഞിനെ ഉപേക്ഷിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവയെല്ലാം ചുമത്തിയിരിക്കുന്ന വോയ്ടാസിക്കിനെതിരേ കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.

വോയ്ടാസിക് ഗര്‍ഭിണിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് കാമുകന്‍ ഡീന്‍ഡ്രേ സ്‌കില്ലേണും പറഞ്ഞത്. താന്‍ ഈ കുറ്റത്തില്‍ പങ്കാളിയല്ലെന്നും അയാള്‍ പറഞ്ഞു. ഇയാളെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ഡിഎന്‍എ പരിശോധിച്ചതില്‍ നിന്നും കുട്ടി ഡീന്‍ഡ്രേയാണ് കുട്ടിയുടെ പിതാവെന്ന് കണ്ടെത്തി. വോയ്ടാസിക്കിന് ജാമ്യം കിട്ടാന്‍ 40,000 ഡോളറാണ് ജഡ്ജി ആവശ്യപ്പെട്ടത്. എന്നാല്‍ വോയ്ടാസ്‌കിയുടെ മാനസീകനില കണക്കിലെടുത്ത് 20,000 ഡോളറിന് ജാമ്യം നല്‍കി. ടെക്‌സാസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് കുഞ്ഞ്.

Leave a Reply

Your email address will not be published. Required fields are marked *