ദില്ലി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കൊല്‍കത്ത ഹൈക്കോടതി മുന്‍ ജസ്റ്റീസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ആറുമാസത്തെ തടവു ശിക്ഷാ വിധി വീണ്ടും പരിഗണിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തന്‍, ജസ്റ്റീസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് വിധി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാന്‍ കര്‍ണ്ണനും ധാരളം സമയം നല്‍കിയതായും കോടതി വിലയിരുത്തി.
കോടതിയലഷ്യത്തിന് സുപ്രീം കോടതി ജസ്റ്റീസ് കര്‍ണനു ആറു മാസത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി തടവു ശിക്ഷവിധിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് കര്‍ണന്‍ ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും വിരമിച്ചതും സിറ്റിംഗിലുള്ളതുമായ ഇരുപത് ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.പ്രധാനമന്ത്രിയെ അഭിസംബേധന ചെയ്തു കൊണ്ടെഴുതിയ കത്തിലാണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചു കര്‍ണ്ണന്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ കാരണം.
കോടതിയലക്ഷ്യക്കേസിന് ജസ്റ്റീസ് കര്‍ണ്ണനെതിരെ സുപ്രീം കോടതി ആറു മാസത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. കൂടാതെ കര്‍ണ്ണനെ വേഗം തന്നെ ജയിലിലടക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ജയില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചിരുന്നു. തന്റെ ജയില്‍ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടാണ് ജസ്റ്റീസ് കര്‍ണന്‍ തന്റെ വക്കീല്‍ മുഖാന്തരമാണ് കത്തയച്ചിരുന്നത്. കോടതിയലക്ഷ്യ കുറ്റത്തിന് സുപ്രീംകോടതിയാണ് കര്‍ണ്ണനെ ജയിലിലടച്ചത്.
കോടതിയലക്ഷ്യ നിയമത്തില്‍ മാപ്പ് പറയാനുള്ള വകുപ്പുകളുണ്ടെന്നും ഇത് പ്രകാരം ജസ്റ്റിസ് കര്‍ണ്ണന്‍ മാപ്പ് പറയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചെങ്കിലും മാപ്പ് പറയാനുള്ള അവസരം പോലും കോടതി നിഷേധിച്ചിരുന്നുവെന്ന് കര്‍ണ്ണന്റെ അഭിഭാഷകന്‍ പറഞ്ഞു.
ജസ്റ്റീസ് കര്‍ണ്ണന്റെ മാനസിക നിലയില്‍ തകരാറുണ്ടെന്നും മാനസിക നില പരിശോധിക്കണമെന്ന് അവശ്യപ്പെട്ട് ജഡ്!ജിമാര്‍ രംഗത്തെത്തിയിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍ സംഘം കര്‍ണന്റെ വസതിയില്‍ എത്തിയെങ്കിലും പരിശോധന നിയമവിരുദ്ധമാണെന്ന് കാണിച്ച് കര്‍ണ്ണന്‍ അവരെ മടക്കി അയയ്ക്കുകയായിരുന്നു. പിന്നീട് കര്‍ണന് മനസിക പ്രശ്‌നമില്ലെന്ന് കണ്ടെത്തിയിരുന്നു
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഹൈക്കോടതി ജഡ്!ജിക്കെതിരെ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെഎസ് ഖേഹാര്‍ അധൃക്ഷനായ ബെഞ്ചാണ് കര്‍ണ്ണനെതിരായ കോടതിയലക്ഷ്യ കേസില്‍ പരിഗണിച്ചത്.
