റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായ ഹസ്തവുമായി സൗദി

റിയാദ്: അഭയാര്‍ഥികളായി വിവി ധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുമെന്ന് സൗദി അറേബ്യ.

10 ലക്ഷം അഭയാര്‍ഥികളക്കാണ് സൗദി അഭയം നല്‍കുക. ഇതിനായി അഭയാര്‍ഥികള്‍ക്ക് താമസാനുമതി രേഖയായ ഇഖാമ നല്‍കാന്‍ തയ്യാറാണെന്ന് സൗദി അറിയിച്ചിട്ടുണ്ട്.നിലവില്‍ 1.7 ലക്ഷം മ്യാന്‍മാര്‍ ജനങ്ങള്‍ക്ക് സൗദി റെസിഡന്റ് പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്.

മ്യാന്‍മാറില്‍ നിന്നുള്ള റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ഥികള്‍ക്ക് സൗദി ആനുകൂല്യങ്ങള്‍ നല്‍കും. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ജോലി ചെയ്യുന്നതിന് വര്‍ക്ക് പെര്‍മ്മിറ്റ് എന്നിവ നല്‍കും.

മ്യാന്‍മാറില്‍ നിന്ന് എത്തിയ റോഹിങ്ക്യന്‍ ജനങ്ങളെ അഭയാര്‍ഥികളായല്ല പരിഗണിക്കുന്നതെന്നും ജോലി ചെയ്യാനും മാന്യമായി ജീവിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് സൗദി അഞ്ച് കോടി ഡോളര്‍ സഹായം നല്‍കിയിരുന്നു.

മറ്റു രാജ്യങ്ങള്‍ റോഹിങ്ക്യന്‍ ജനങ്ങളെ അഭയാര്‍ഥികളായി പരിഗണിക്കുമ്പോള്‍ സൗദി മുഴുവന്‍ മുഴുവന്‍ അവകശങ്ങള്‍ നല്‍കി ആദരിക്കുകയാണ് ചെയ്യുന്നത്.1.25 ലക്ഷം മ്യാന്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് സൗദി വിദ്യാഭ്യാസം നല്‍കുന്നുണ്ട് കൂടാതെ 1950 ല്‍ മ്യാന്‍മാറില്‍ നിന്ന് സൗദിയിലേക്ക് കുടിയേറിയവരിലേറെ പേര്‍ക്കു സൗദി പൗരത്വം നല്‍കിയിട്ടുണ്ട്. 50000 റോഹിങ്ക്യന്‍ പൗരത്വംനേടിയവര്‍ ഇപ്പോഴും സൗദിയില്‍ കഴിയുന്നുണ്ട്.

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മാറില്‍ സൈന്യവും റോഹിങ്ക്യന്‍ മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. സൈന്യം ഇവര്‍ക്കെതിരെ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. സൈന്യവും റോഹിങ്ക്യന്‍ മുസ്ലീം ജനതയും തമ്മിലുള്ള സംഘര്‍ഷത്തില്‍ 10000ത്തോളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി എഎഫ്പി അറിയിച്ചിട്ടുണ്ട്.

മ്യാന്‍മാറിലെ സംഘര്‍ഷാവസ്ഥയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ് മ്യാന്‍മാര്‍ സേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചി പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിക്കാനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും സ്യൂചി പറഞ്ഞു. എന്നാല്‍ റാഖിനില്‍ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പാലയനത്തെ കുറിച്ച് ഇവര്‍ പ്രതികരിച്ചിട്ടില്ല

മ്യാന്‍മാറില്‍ ഈ അവസ്ഥ തുടരുകയാണെങ്കില്‍ പരിണത ഫലം മനുഷ്യ മഹാദുരന്തമായിരിക്കുമെന്ന് യുഎന്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *