കൊച്ചി: പാലക്കാട് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വടക്കന്‍ പറവൂര്‍ സ്വദേശി സദാനന്ദന്‍ പീഡനക്കേസിലെയും പ്രതി. ഞാറയ്ക്കല്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അകത്തായത്. പീഡനത്തിന് ഇരയായ സ്ത്രീ നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് പറവൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് ഈ കേസ് ഞാറയ്ക്കല്‍ പൊലീസിലേക്ക് കൈമാറുകയായിരുന്നു.
സംഭവം ഇങ്ങനെ: ഞാറയ്ക്കല്‍ സ്വദേശിനി സദാനന്ദനുമായി അടുപ്പത്തിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ പരാതിക്കാരിയുമായി മൂന്നാറിലേക്ക് കടന്നു. എന്നാല്‍, സദാനന്ദന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഇവര്‍ ഇയാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. ക്ഷുഭിതനായ സദാനന്ദന്‍ പാറമടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. ഇതോടെ ഇവര്‍ ഭീതിയിലായി. എന്നാല്‍, തന്ത്രപൂര്‍വ്വം ഇവര്‍ സദാനന്ദന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. പിന്നീട് പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെല്ലുകയും സദാനന്ദനെതിരെ പരാതിപ്പെടുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരവും പുറത്തായത്. പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ആയുധം വീശിയതായും അറയുന്നു. സംഭവം നടക്കുമ്‌ബോള്‍ പറവൂര്‍ തത്തപ്പള്ളിയില്‍ വാടകയ്ക്ക് തമാസിക്കുകയായിരുന്നു സദാനന്ദന്‍. ഇവിടെ താമസിക്കുമ്‌ബോഴാണ് ഇയാള്‍ ഞാറയ്ക്കല്‍ സ്വദേശിനിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
