കേരളത്തിലല്ല, ഉത്തര്‍പ്രദേശിലാണ് ജനങ്ങള്‍ക്ക് രക്ഷയില്ലാത്തതെന്ന് കോടിയേരി

കണ്ണൂര്‍: ജനരക്ഷാ യാത്രയുടെ പേരില്‍ ബിജെപി നേതാക്കള്‍ സിപിഐഎം വിരുദ്ധത പ്രചരിപ്പിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ റോഡ് ഷോ നടത്തേണ്ടത് ഉത്തര്‍പ്രദേശിലാണെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തിലല്ല, ഉത്തര്‍പ്രദേശിലാണ് രക്ഷയില്ലാത്തത്. ബിജെപി ഭരണത്തില്‍ എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ലെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

ആര് തെറ്റു ചെയ്താലും സിപിഐഎം സംരക്ഷിക്കില്ല. എന്നാല്‍ ആരോപണത്തിന്റെ പേരില്‍ ആരെയും ക്രൂശിക്കില്ല. ലക്ഷദ്വീപില്‍ ബിജെപി നടത്തുന്നത് കടുത്ത നിയമലംഘനമാണ്. മതനിരപേക്ഷ സമൂഹമാണ് ലക്ഷദ്വീപില്‍ ഉള്ളത്. അതില്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കേരളീയര്‍ മറ്റു സംസ്ഥാനത്തേക്കാള്‍ സുരക്ഷിതരാണ്. 64 സിപിഐഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് ആക്രമണത്തില്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടു. കണ്ണൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ മനസിലാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

തോമസ് ചാണ്ടി വിഷയത്തില്‍ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. റിപ്പോര്‍ട്ട് വന്നശേഷം നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *