വയനാട്ടില്‍ ജനവാസപ്രദേശത്ത് കരടിയിറങ്ങി; മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ മൂന്നു കരടികള്‍ നാട്ടിലിറങ്ങി. ചെട്ടാലത്തൂരിലാണ് സംഭവം. തൊഴിലുറപ്പിനു പോയവരാണ് ആദ്യം കരടികളെ കണ്ടത്. കരടികള്‍ തൊഴിലാളികളെ ഓടിച്ചു. രണ്ടു കരടികള്‍ തിരികെ കാടുകയറിയെങ്കിലും ഒരെണ്ണം ജനവാസമേഖലയിലൂണ്ട്.

പ്രദേശവാസിയായ റിട്ട അധ്യാപകന്‍ അപ്പുവിന്റെ കാര്‍ഷിക വിളകള്‍ ഉണക്കുന്ന കളത്തിലാണ് കരടിയിപ്പോഴുളളത്. കളത്തിന്റെ ഗേറ്റ് നാട്ടുകാര്‍ പൂട്ടിയിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടിവച്ച് കരടിയെ പിടിക്കാനാണു നീക്കം.

Leave a Reply

Your email address will not be published. Required fields are marked *