നടി ദീപികയുടെ തലയ്ക്ക് വില പറഞ്ഞ ബിജെപി നേതാവ് രാജിവച്ചു

ഛണ്ഡിഗഡ്: പദ്മാവതി എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ നടി ദീപിക പദുക്കോണിന്റെ തലവെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപി നേതാവ് സൂരജ് പാല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവച്ചു. ഹരിയാന ബിജെപിയുടെ മാധ്യമ വക്താവായിരുന്നു സൂരജ്. വിവാദ ആഹ്വാനത്തിന് പിന്നാലെ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാലയ്ക്ക് വാട്‌സ് ആപ്പ് വഴി രാജിക്കത്ത് അയയ്ക്കുകയായിരുന്നു.
പദ്മാവതി എന്ന ചിത്രത്തത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ കര്‍ണിസേനയുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇറങ്ങിപ്പോയതില്‍ സൂരജിന് കടുത്ത് അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും രജപുത്ര വിഭാഗത്തെ അപമാനിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ അറിയാമെന്നും സൂരജ് പാല്‍ അമു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *