ദോക്ലാമില്‍ സേനയെ വിന്യസിച്ച് ചൈന

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ ദോക്ലാം മേഖലയില്‍ വീണ്ടു സൈന്യത്തെ നിയോഗിച്ച് ചൈന. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് വീണ്ടുമൊരു ആപല്‍ സൂചനയായി ഇതിനെ കരുതാം. ഭൂട്ടാന്‍ ട്രൈജംഗ്ഷനില്‍ 16001800 ചൈനീസ് സൈന്യമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതിര്‍ത്തിയില്‍ രണ്ട് ഹെലിപ്പാഡുകള്‍, ശൈത്യകാലത്തെയ്ക്കുള്ള അഭയസങ്കേതങ്ങള്‍, സ്റ്റോക്കിങ് സ്റ്റോറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലാണ് ചൈനീസ് സൈന്യം. ചൈന ദോക്ലാം അതിര്‍ത്തി മേഘലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ശാശ്വതമായ ഒരു സൈനിക താവളം രൂപീകരിക്കുകയാണ് എന്നത് ഇതില്‍നിന്നും വ്യക്തമാണ്

Leave a Reply

Your email address will not be published. Required fields are marked *