കരിപ്പൂരില്‍ വിമാനമിറങ്ങിയ മലപ്പുറത്തെ പ്രവാസി വീട്ടിലെത്തും മുമ്പേ മരിച്ചു

മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടിലെത്തിയ മലപ്പുറത്തെ പ്രവാസി ജിദ്ദയില്‍നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലെത്തും മമ്പ് മരിച്ചു. തിരൂരങ്ങാടി മാര്‍ക്കറ്റ് റോഡിലെ റസീന മന്‍സിലില്‍ എം.എന്‍. മുഹമ്മദലി ഹാജിയുടെ മകന്‍ എം.എന്‍. ഇഖ്ബാല്‍(47) ആണ് മരിച്ചത്. വൃക്ക സംബന്ധിച്ചമായ രോഗത്താല്‍ ചികിത്സയിലായിരുന്നു. ജിദ്ദയില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്.

തുടര്‍ന്നു വീട്ടിലേക്കുപുറപ്പെടും വഴി അസസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇഖ്ബാല്‍ നേരിയ ആശ്വാസം ലഭിച്ചതോടെയാണു നാട്ടിലേക്കു പോരാന്‍ തീരുമാനിച്ചത്. നാട്ടിലെത്തി നല്ല ഡോക്ടറെ കാണിക്കണമെന്ന് ആലോചിച്ചായിരുന്നു മടക്കം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നാട്ടിലേക്ക് പുറപ്പെട്ടത്.

 

തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് അലുംനിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇഖ്ബാല്‍, കോളജ് ആലുംനിയുടെ ഏറ്റവും വലിയ ചടങ്ങ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണു ഇഖ്ബാലിന്റെ മരണവും. പി.എസ്.എം.ഒ കോളജിന്റെ അലുംനിയുടെ ഭാഗമായി നിരവധി അനുബന്ധപരിപാടികള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വെച്ച് അലൂംനിയോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാര്‍ പി.ആര്‍.ഡി ഡയറക്ടറാണ് ഉദ്ഘാടനം ചെയ്തത്. ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെല്‍ഫെയര്‍ ലീഗിന്റെ സജീവ പ്രാര്‍ത്തകനുമായിരുന്നു.

 

മാതാവ്: കാരാടന്‍ ഖദീജ ഹജ്ജുമ്മ.

ഭാര്യ: റിന്‍സി കോഴിത്തൊടിക.

മക്കള്‍: ഷിബില്‍, ഷാസ്രിന്‍.

സഹോദരങ്ങള്‍: എം.എന്‍. ബഷീര്‍ (സൗദി), റസീന, റജുല

Leave a Reply

Your email address will not be published. Required fields are marked *