ചെന്നൈ : ഭാരിച്ച ഫീസ് ഈടാക്കിയതില്‍ മനം നൊന്ത് കോളേജിന്റെ കിണറ്റില്‍ ചാടി മൂന്നു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധപെട്ടവരെ അറസറ്റ് ചെയ്തതായി പൊലിസ്.
സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സമരം നടത്തിവരികായായിരുന്നു. അമിത ഫീസ് ഈടാക്കി റസീറ്റ് നല്‍കാത്തതിനാലാണ് തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിരുന്നു. എസ് വി എസ് കോളേജ് ഉടമയുടെ മകനേയും പ്രിന്‍സിപ്പലിനേയും ആണ് പൊലിസ് അറസറ്റ് ചെയ്തത്.
ഇ ശരണ്യ (18) പ്രിയങ്ക (18) മോണിഷ (19) എന്നീ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. 5 ലക്ഷം രൂപ വരെ ഫീസ് വാങ്ങിയിട്ട് പഠിക്കാന്‍ യാതൊരു വിധത്തിലുളള സൗകര്യങ്ങളുമില്ലെന്നും കുട്ടികള്‍ കുറിപ്പില്‍ കുറിച്ചിരുന്നു.
നല്‍കിയ ഫീസിനാണെങ്കില്‍ റസീറ്റ് നല്‍കുന്ന പതിവില്ലെന്നും കുട്ടികളുടെ കുറിപ്പിലുണ്ടായിരുന്നു. കോളേജ് ഉടമയെ പൊലിസ് അന്വേഷിച്ചു വരികായാണ്.
