കൊണ്ടോട്ടി:ശരീരത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ കസ്റ്റംസിന്റെ പിടിയിലായി. ശനിയാഴ്ച രാവിലെ അബൂദാബിയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ്-348 വി്മാനത്തില്‍ കരിപ്പൂരില്‍ എത്തിയ നാദാപുരം ജന്‍ഷീര്‍(22)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
വിമാനമിറങ്ങി കസ്റ്റംസ് ഹാളില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇയാളുടെ നടത്തത്തില്‍ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്.രണ്ട് കാലുകളില്‍ എട്ടുപൊതികളിലായി സ്വര്‍ണം മിശ്രിത രൂപത്തിലായിരുന്നു.ഓരോ കാലിലും നാലു പൊതുകള്‍ വീതം വെച്ചുകെട്ടി അതിനു മുകളില്‍ ബാന്‍ഡേജ് കെട്ടിയാണ് ഇയാള്‍ വന്നിരുന്നത്.എട്ടു പൊതുകളിലായാണ് കളിമണ്ണ് രൂപത്തിലുളള നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്.
മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വര്‍ണ്ണമാണ് മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്.ഇവക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 80 ലക്ഷം രൂപ വിലലഭിക്കും.
കസ്റ്റംസ് അസി.കമ്മീഷണര്‍ എം.മുഹമ്മദ് റാഫിഖിന്റെ നിര്‍ദേശത്തില്‍ സൂപ്രണ്ട് ദാസ്മാലിക്,സുബ്രഹ്മണ്യന്‍,മുഹമ്മദ് അശ്‌റഫ്,ഇന്‍സ്‌പെക്ടര്‍ രാംലാല്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
