മാതാവിന്റെയും രണ്ടാനച്ഛന്റെയും സമ്മതത്തോടെ പതിനഞ്ച്കാരിയെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പീഡിപ്പിച്ചു; പെരുമണ്ണൂര്‍ സ്വദേശി എല്‍ദോസ് പൊലീസ് പിടിയില്‍

കോതമംഗലം: പതിനഞ്ച് കാരിയെ മാതാവിന്റെയും രണ്ടാനച്ഛന്റെയും അറിവും സമ്മതത്തോടെയും പീഡിപ്പിച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പൊലീസ് പിടിയിലായി. പെരുമണ്ണൂര്‍ വെള്ളാപ്പള്ളി എല്‍ദോസ് (23)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയും കുടുമ്പവും നെല്ലിമറ്റത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ദോസ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാളും പെണ്‍കുട്ടിയുമായി സ്‌നേഹ ബന്ധം തുടര്‍ന്നിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ മാതാവുമായും എല്‍ദോസ് പരിചയത്തിലായി. ഇടയ്ക്ക് വീട്ടിലും എത്താറുണ്ട്. വീട്ടില്‍ മാറ്റരുമില്ലാത്ത അവസരത്തില്‍ മാതാവ് എല്‍ദോസിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൂട്ടിരുന്നത്താറുണ്ടെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചില ദിവസങ്ങളില്‍ രാത്രി കാലങ്ങളിലും എല്‍ദോസ് മതാവിന്റെയും രണ്ടാനച്ഛന്റെയും അറിവോടെയും സമ്മതത്തോടെയും വീട്ടില്‍ തങ്ങാറുണ്ടെന്നും ഈ ദിവസങ്ങളില്‍ എല്‍ദോസിനൊപ്പം കിടക്കാന്‍ മാതാവ് നിര്‍ബന്ധിച്ച് അയക്കാറുമുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതായി ഊന്നുകല്‍ എസ് ഐ വ്യക്തമാക്കി.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ മാതാവ് കോട്ടയം സ്വദേശിയായ യഥാര്‍ത്ഥ പിതാവിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. വിവരമറിഞ്ഞ പിതാവ് പെണ്‍കുട്ടികയ തന്റെ മൂത്ത മകളുടെ അടുത്തേക്ക് പറഞ്ഞയ്യുകയും ഇവര്‍ പെണ്‍കുട്ടിയുമായെത്തി ചെല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി, വിവരം പൊലീസിന് കൈമാറുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാവിനെയും രണ്ടാനച്ഛനെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *