സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി; മകനെ കുടുക്കാന്‍ പിതാവ്​ ഒപ്പിച്ച പണി

ശബരിമല: സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ്​ ഒപ്പിച്ച പണി. സംഭവത്തില്‍ കര്‍ണാടക ​െഹാസൂര്‍ സ്വദേശി തിമ്മരാജിനെ​ (23) പൊലീസ്​ സന്നിധാനത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തു. ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തി​​െന്‍റ പിതാവ്​ ബംഗളൂരു സിറ്റിയില്‍ താമസിക്കുന്ന ഉമാശങ്കറാണ് ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ഉമാശങ്കറെ ബംഗളൂരു പൊലീസ് കസ്​റ്റഡിയിലെടുത്തതായാണ് സൂചന.

ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്ബ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്നിധാനത്ത് ബോംബുപൊട്ടുമെന്ന ഫോണ്‍ എത്തിയത്. വിളിക്കുന്നയാളി​​െന്‍റ നമ്ബര്‍ ചോദിച്ചപ്പോള്‍ ഒരു നമ്ബര്‍ നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ നമ്ബറി​​െന്‍റ ഉടമ ഹൊസൂര്‍ സ്വദേശി തിമ്മരാജാണെന്നും സന്നിധാനം പരിധിയില്‍ ഉള്ളതായും പൊലീസ് കണ്ടെത്തി. ഇതോടെ പൊലീസ് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഫോണ്‍ നമ്ബറി​െന്‍റ അടിസ്ഥാനത്തില്‍ ​േഫസ് ബുക്കില്‍നിന്ന് തിമ്മരാജി​​െന്‍റ ഫോട്ടോയെടുത്തു. ഇതുപയോഗിച്ച്‌ പൊലീസ് സന്നിധാനത്തും പരിസരത്തും തിരച്ചില്‍ നടത്തി. മാളികപ്പുറത്തിനു പിന്നിലെ കെട്ടിടത്തില്‍നിന്ന് പുലര്‍ച്ച തിമ്മരാജിനെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പമ്ബ കണ്‍ട്രോള്‍ റൂമിലെ കോള്‍ രജിസ്​റ്റര്‍ പരിശോധിച്ച്‌ ഭീഷണി വന്ന ഫോണ്‍ നമ്ബര്‍ കണ്ടെത്തി. തിമ്മരാജിനെ കാണിച്ചപ്പോള്‍ പിതാവ്​ ഉമാശങ്കറി​​െന്‍റ നമ്ബറാണെന്ന് വെളിപ്പെടുത്തി. പിതാവ്​ വേറെ വിവാഹം കഴിച്ച്‌ ബംഗളൂരുവിലാണെന്നും പിണക്കമാണെന്നും തിമ്മരാജ് പറഞ്ഞു. തിമ്മരാജിനെ കുടുക്കാന്‍ ഉമാശങ്കര്‍ നടത്തിയ നീക്കമാണ് വ്യാജ ബോംബ് ഭീഷണിയെന്നാണ് പൊലീസ് കരുതുന്നത്. തിമ്മരാജിനെ പമ്ബ പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *