ചെറുതുരുത്തിയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട

ചെറുതുരുത്തി: ചെറുതുരുത്തി മേഖലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവുവേട്ട. കൊച്ചിന്‍ പാലത്തിനു സമീപത്തുനിന്നാണ് ഒരു സ്ത്രീയും സഹായിയുമടക്കം രണ്ടുപേര്‍ അറസ്റ്റിലായത്. ഇവരില്‍നിന്ന് നാലു കിലോ കഞ്ചാവ് ചെറുതുരുത്തി പോലീസ് കണ്ടെടുത്തു.

ചാലക്കുടി ആളൂര്‍ പാളയംകോട്ടുകാരന്‍ വീട്ടില്‍ സൈനബ (48), മുള്ളൂര്‍ക്കര ആറ്റൂര്‍ പദ്മതീര്‍ഥത്തില്‍ സജിത്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ഇവിടെ ചില്ലറവില്‍പ്പന നടത്താന്‍ എത്തിയതായിരുന്നു ഇവര്‍. ഒരു കിലോ കഞ്ചാവ് ഇവര്‍ ഇരുപതിനായിരം രൂപയ്ക്കാണ് വിറ്റിരുന്നത്.

വലിയ ബിഗ്‌ഷോപ്പറുകളില്‍ പൊതിഞ്ഞാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. ഈ രംഗത്തു സജീവമായിരുന്ന സൈനബ കഞ്ചാവ് റാണി എന്നാണ് ഇടപാടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. സൈനബയ്ക്ക് തൃശ്ശൂര്‍ ജില്ലയില്‍ തന്നെ നാല് പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. സൈനബയുടെ സഹായിയായ സജിത്ത് കഞ്ചാവുവില്‍പ്പനയില്‍ പങ്കാളികൂടിയാണ്. വിവിധ ഇടങ്ങളില്‍ കേസുകളില്‍ പ്രതിയുമാണ്.

പൊള്ളാച്ചി ഭാഗത്തുനിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്ന കഞ്ചാവ് കൈമാറുമ്പോഴാണ് ചെറുതുരുത്തിയില്‍ പിടിയിലായത്. ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീം അംഗങ്ങളായ വടക്കാഞ്ചേരി സി.ഐ. പി.എസ്. സുരേഷ്, ചെറുതുരുത്തി എസ്.ഐ. പദ്മരാജന്‍, ്രൈകംബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി, തൃശ്ശൂര്‍ റൂറല്‍ വനിത സെല്‍ സി.െഎ. പ്രസന്ന അമ്പൂരാത്ത്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജയകൃഷ്ണന്‍, ലിജു ഇയ്യാനി, ബിജു, റിജേഷ്, വനിത പോലീസ് അംഗം ജാസ്മിന്‍ എന്നിവടങ്ങിയ സംഘമാണ് രഹസ്യ നിരീക്ഷണത്തില്‍ ഇവരെ കുടുക്കിയത്. ആഴ്ചകള്‍ക്കു മുമ്പും വലിയ തോതില്‍ കഞ്ചാവ് ചെറുതുരുത്തിയില്‍നിന്ന് പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *