സുപ്രീംകോടതി പ്രതിസന്ധി രാഷ്​ട്രീയവത്​കരിക്കരുതെന്ന്​ രാഹുലിനോട്​ ബി.ജെ.പി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി നിയമവ്യവസ്​ഥയിലെ ആഭ്യന്തര പ്രശ്​നമാണെന്നും അത്​ രാഷ്​ട്രീയവത്​കരിക്കരുതെന്നും ബി.ജെ.പി. ഇത്​ കോണ്‍ഗ്രസിനുള്ള ഉപദേശമാണ്​. കോണ്‍ഗ്രസ്​ അവരു​െട സ്വഭാവം വെളിപ്പെടുത്തന്നത്​ ജനങ്ങള്‍ കാണുന്നുണ്ടെ​ന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

സുപ്രീംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്​ജിമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ജഡ്​ജിമാര്‍ സംയുക്​തമായി ചര്‍ച്ച ​െചയ്യണമെന്ന്​ പ്രസ്​താവന ഇറക്കിയ കോണ്‍ഗ്രസി​​െന്‍റ നടപടിക്കെതിരെയാണ്​ വിമര്‍ശനം. ജസ്​റ്റിസ്​ ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നുള്ള ഹരജി മുതിര്‍ന്ന അഭിഭാഷകരുടെ ബെഞ്ച്​ തന്നെ കേള്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

വ്യവസ്​ഥകള്‍ പാലിക്കാതെ ചീഫ്​ ജസ്​റ്റിസ്​ സ്വന്തം ഇഷ്​ടപ്രകാരം കേസുകള്‍ ബെഞ്ചുകള്‍ക്ക്​ കൈമാറുന്നുവെന്നായിരുന്നു മുതിര്‍ന്ന ജഡ്​ജിമാരു​െട ആരോപണം. ജഡ്​ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന്​ രാഹുല്‍ ഗാന്ധി വ്യക്​തമാക്കിയിരുന്നു. ജഡ്​ജിയുടെ മരണം സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്​ജിമാരുടെ നിരീക്ഷണത്തില്‍ നേരായ രീതിയില്‍ അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

രാഹുലി​​ന്‍റ ഇൗ പ്രസ്​താവനയെ തുടര്‍ന്നാണ്​ ബി.ജെ.പി മറുപടിയുമായി രംഗത്തെത്തിയത്​. പാര്‍ട്ടികളുടെ രാഷ്​ട്രീയക്കളികള്‍ നിയമ വ്യവസ്​ഥക്ക്​ പുറത്തുമതി. നിയമ സംവിധാനത്തിനുള്ളിലെ ആഭ്യന്തര പ്രശ്​നങ്ങള്‍ രാഷ്​ട്രീയവത്​കരിക്കാനുള്ള ശ്രമം ന​ല്ലത​ല്ലെന്നും ബി.ജെ.പി വാക്​താവ്​ സാംബിത്​ പാത്ര പറഞ്ഞു. ജഡ്​ജിയുടെ മരണത്തില്‍ ​അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലുള്ള കേസാണ്​. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയരുത​െന്ന്​ കോണ്‍ഗ്രസിനും അറിയാവുന്നതാണെന്നും സാംബിത്​ പാത്ര കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *