പോലീസ് പിടിക്കാതിരിക്കാന്‍പൂജിച്ച കല്ല്; ഈ വിശ്വാസവും സൈനബയെ രക്ഷിച്ചില്ല

ചെറുതുരുത്തി: ”ഇന്ത കല്ല് ഇരിക്കട്ടും, പോലീസ് പിടിക്കാത്” ചെറുതുരുത്തിയില്‍ കഞ്ചാവുവേട്ടയില്‍ അറസ്റ്റിലായ സൈനബക്കു നല്‍കിയ വിശ്വാസമായിരുന്നു ഒരു കല്ല്. ബാഗില്‍ക്കണ്ട പട്ടില്‍ പൊതിഞ്ഞ കല്ല് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് രസകരമായ ഈ വിവരങ്ങള്‍ പുറത്തായത്.

 

 

തമിഴ്‌നാട്ടില്‍ പൊള്ളാച്ചിപഴനി ഭാഗങ്ങളില്‍നിന്നും കഞ്ചാവുവാങ്ങി കൊണ്ടുവരുമ്‌ബോഴാണ് പട്ടില്‍ പൊതിഞ്ഞ പൂജിച്ച കല്ല് നല്‍കുന്നത്. ഇതു കൈയില്‍വച്ചാല്‍ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം നല്‍കിയാണ് ഇവരെ വിടുന്നത്.

 
ഒരു കിലോ കഞ്ചാവിന് ഇരുപതിനായിരം രൂപ വച്ച് വന്‍തോതിലാണ് ഇവര്‍ കഞ്ചാവ് വിറ്റഴിച്ചിരുന്നത്. വില്‍പ്പനക്കാരി ഒരു സ്ത്രീ ആയതിനാല്‍ പെണ്‍കുട്ടികളും കഞ്ചാവ് വ്യാപകമായി വാങ്ങുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് സൂക്ഷിക്കാന്‍ ഇവര്‍ക്കു പെരിന്തല്‍മണ്ണ, ചെറുതുരുത്തി, ആളൂര്‍, കോണത്തുകുന്ന്, പെരുമ്ബാവൂര്‍ എന്നിവിടങ്ങളില്‍ സംഭരണകേന്ദ്രങ്ങളും ഉണ്ട്. വടക്കാഞ്ചേരി സി.ഐ. പി.എസ്. സുരേഷ്, ചെറുതുരുത്തി എസ്.ഐ. പദ്മരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാഥമിക തെളിവെടുപ്പു നടത്തി.

Leave a Reply

Your email address will not be published. Required fields are marked *