ജമ്മു കാഷ്മീരില്‍ ഇന്ത്യപാക് സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അര്‍ണിയായില്‍ ഇന്ത്യപാക് സേനകള്‍ തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ അര്‍ണിയായില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. നേരത്തെ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

 

 

യാതൊരു പ്രകോപനവും കൂടാതെയാണ് ബുധനാഴ്ച രാത്രി പാക്കിസ്ഥാന്‍ അര്‍ണിയായിലും ആര്‍.എസ്. പുരയിലും വെടിവയ്പും ഷെല്ലാക്രമണവും നടത്തിയതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

അതേസമയം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയെന്നും ഇന്ത്യന്‍ വെടിവയ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. വെടിവയ്പില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *