കാലിത്തീറ്റ: ലാലുവിനെതിരായ മൂന്നാമത്തെ കേസില്‍ ഇന്ന് വിധി

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരായ ഇന്ന് വിധിപറയും. വ്യാജ ബില്ലുണ്ടാക്കി ചായ്ബാസ ജില്ലാ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിയെടുത്ത കേസിലാണ് റാഞ്ചി സി.ബി.ഐ കോടതി വിധി പറയുക.

19921993 കാലയളവില്‍ തട്ടിപ്പ് നടന്നത്. 7,10,000 രൂപ അനുവദിച്ച സ്ഥലത്താണ് ഇത്രയധികം തുകയുടെ വെട്ടിപ്പു നടത്തിയത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയാണ് കേസിലെ മറ്റൊരു പ്രതി.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യ രണ്ട് കേസുകളില്‍ ലാലു പ്രസാദിന് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു. നിലവില്‍ റാഞ്ചി ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ലാലു പ്രസാദ്.

കുംഭകോണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ കൂടി വിധി വരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *