ചണ്ഡീഗഡ് : ഹരിയാനയില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ കാറില്‍ നിന്ന് വലിച്ചിറക്കി ബലാത്സംഗംചെയ്തു. ഗുഡ്ഗാവില്‍ സെക്ടര്‍ 56ല്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി, യുവാവിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. യുവാവിനെയും ബന്ധുവിനെയും തോക്ക് ചൂണ്ടി നിര്‍ത്തി ഭീഷണിപ്പെടുത്തിയശേഷമാണ് സംഭവം. അനങ്ങിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഈ സമയം കാറിലിരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ വലിച്ചിറക്കി സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഘം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. യുവാവ് ഓര്‍ത്തുവച്ച വണ്ടിയുടെ നമ്ബരാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ജൊഹല്‍ക ഗ്രാമവാസികളാണ് പ്രതികള്‍.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്ബ് മൂന്നുപേരാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇതില്‍പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്ബാണ് ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തത്.
