‘തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗീതാനന്ദന്‍’ ;മുഖ്യമന്ത്രി

തിരുവനന്തപുരം: കലാമണ്ഡലം ഗീതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.33 വര്‍ഷം കലാമണ്ഡലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം തുള്ളല്‍ കലയില്‍ നൂറുകണക്കിന് കലാകാരന്മാരെ വളര്‍ത്തിയെടുത്തു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ വേദികളില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കലാരംഗത്തിന് വലിയ നഷ്ടമാണ്. സിനിമകളിലൂടെ അഭിനയ രംഗത്തും ഗീതാനന്ദന്‍ തന്റെ കഴിവ് തെളിയിച്ചു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു. മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.ഇന്നലെ ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍വെച്ചായിരുന്നു മരണം സംഭവിച്ചത്. അവിട്ടത്തൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ തുള്ളല്‍ അവതിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *