രാജ്യസുരക്ഷക്ക്​ ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ല- ട്രംപ്​

വാഷിങ്​ടണ്‍: രാജ്യസുരക്ഷക്ക്​ ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് യു.എസ് പ്രസി‍ഡന്‍റ്​ ഡോണള്‍ഡ് ട്രംപ്. കാലഹരണപ്പെട്ട കുടിയേറ്റ നിയമം മാറ്റേണ്ടിയിരിക്കുന്നു. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ. 21ാം നൂറ്റാണ്ടിന്​ അനുയോജ്യമായ മാറ്റങ്ങള്‍ കുടിയേറ്റ നയത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂനിയനെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ പദ്ധതി അനുവദിക്കില്ല. രണ്ടു തവണയാണ്​ കുടിയേറ്റക്കാര്‍ ന്യൂയോര്‍ക്കില്‍ ആക്രമണം നടത്തിയതെന്നും ട്രംപ്​ ഒാര്‍മിപ്പിച്ചു. കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ ചരിത്രപരമായ നികുതി നിയമഭേദഗതിയും നികുതി ഇളവുകളുമാണ്​ പുതിയ നയത്തിലൂടെ ജനങ്ങള്‍ക്കു വേണ്ടി പ്രഖ്യാപിച്ചത്​. പുതിയ നികുതി നയം അടുത്ത മാസത്തോടെ ​പ്രാബല്യത്തില്‍ വരുമെന്നും ഇതുവരെ നികുതി അടച്ചിരുന്ന തുകയില്‍ ഒരുഭാഗം പൗരമാര്‍ക്ക്​ ലാഭിക്കാമെന്നും ട്രംപ്​ പറഞ്ഞ​ു.

തൊഴിലില്ലായ്​മ​ 45 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണ്​. ആഫ്രിക്കന്‍^അമേരിക്കന്‍ തൊഴിലില്ലായ്​മയുടെ നിരക്കും കുറഞ്ഞു. ജയിലുകളെ നവീകരിക്കുമെന്നും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട്​ ജയിലില്‍ കഴിയുന്നവര്‍ക്ക്​ പുതിയ ജീവിതം നല്‍കുന്നതിനായി പുനരധിവാസ പദ്ധതികള്‍ തുടങ്ങുമെന്നും ട്രംപ്​ പറഞ്ഞു.

ഉത്തരകൊറിയയില്‍ നിന്നുള്ള ആണവായുധ ഭീഷണി അമേരിക്ക നേരിടുന്നുണ്ട്​. വീണ്ടുവിചാരമില്ലാത്ത ​ഉത്തരകൊറിയയുടെ ആണവ മിസൈല്‍ രാജ്യത്തിനും സഖ്യകക്ഷികള്‍ക്കും വെല്ലുവിളിയുര്‍ത്തുന്നു. അത്ത​രമൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ രാഷ്​ട്രം
സമ്മര്‍ദം ചെലുത്തുന്നു​െണ്ടന്നും ആണവായുധത്തി​െനതിരെ പരാമവധി പ്രചരണം നടത്തുന്നുണ്ടെന്നും ട്രംപ്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *