ഭൂമിയുടെ ന്യായവില 10% കൂട്ടി; സേവന ഫീസ് വര്‍ധിപ്പിച്ചു; ചെലവ് ചുരുക്കലിന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 10% കൂട്ടി ബജറ്റ് പ്രസംഗം. സ്റ്റാമ്ബ് ഡ്യുട്ടി 300 കോടി രൂപ പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവിലയില്‍ 10% വര്‍ധന. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആധാരങ്ങള്‍ക്ക് വില്‍പ്പത്രങ്ങള്‍, ഭാഗപത്രം എന്നിവയ്ക്ക് 1000 രൂപയോ ഭൂമിയുടെ മതിപ്പ് വിലയുടെ 2.5% ഏതാണോ അധികം അത് ഈടാക്കും. ചിട്ടി രജിസ്‌ട്രേഷന്‍ ഫീസ് പുതുക്കി. സേവനങ്ങള്‍ക്ക് എല്ലാ ഫീസുകളും ചാര്‍ജുകളും 5% വര്‍ധിപ്പിച്ചു.

സര്‍ക്കാര്‍ വകുപ്പുകളിലെ ചെലവ് ചുരുക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ വാങ്ങല്‍ കുറയ്ക്കും. 14 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങളുടെ വാങ്ങല്‍ പ്രോത്സാഹിപ്പിക്കില്ല. ടെലിഫോണ്‍ ചെലവ് കുറയ്ക്കണം. 450 രൂപ വരെയുള്ള ഫോണ്‍ ബില്ലുകള്‍ അടയ്ക്കും. ചെലവു കുറഞ്ഞ മൊബൈല്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണം. ഉദ്യോഗസ്ഥരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം വരും. സര്‍ക്കാര്‍ വകുപ്പുകളിലെ തസ്തികകള്‍ പുനര്‍നിര്‍ണയിക്കും.

പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *