മലപ്പുറം: പാസ്‌പോര്‍ട്ട് ലഭിക്കാനും അനുബന്ധ സേവനങ്ങള്‍ക്കുമുളള പോലീസ് വെരിഫിക്കേഷന്‍ നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിമുടി മാറ്റുന്നു. പോലീസ് പരിശോധന വേഗത്തിലാക്കാന്‍ പുതിയ ആപ്പിനു രൂപം നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, പോലീസ് പരിശോധന പാസ്‌പോര്‍ട്ട് നല്‍കിയ ശേഷം നടത്തിയാല്‍ മതിയെന്ന കാതലായ മാറ്റവും നടപ്പില്‍ വരികയാണ്. അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് സേവനകേന്ദ്രത്തില്‍ നേരിട്ടേത്തെണ്ട തീയ്യതിയും ഇനി സ്വയം തെരെഞ്ഞെടുക്കാം. പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലെ വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതില്‍ കാര്യമായി കാലതാമസം നേരിടുന്ന പോലീസ് വെരിഫിക്കേഷന്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കുന്ന നടപടികളാണ് ഇതില്‍ ശ്രദ്ധേയം. ഇതിനായി പ്രത്യേക ആപ്പിനു തന്നെ രൂപം നല്‍കിയിരിക്കുന്നു. എം.പാസ്‌പോര്‍ട്ട് പോലീസ് ആപ്പ് എന്നാണ് ഇതിന്റെ പേര്. പാസ്‌പോര്‍ട്ട് സംബന്ധിച്ച പോലീസ് പരിശോധനക്ക് നിയുക്തരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുതിയ സംവിധാനം വഴി ലഭ്യമാകും. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനും സംവിധാനങ്ങളുണ്ട്. പുതിയ ആപ്പ് പ്രാവര്‍ത്തികമാകുന്നതോടെ പോലീസ് വെരിഫിക്കേഷന്‍ മൂന്നാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിനു പുറമെ പാസ്‌പോര്‍ട്ട് നല്‍കിയ ശേഷം പോലീസ് പരിശോധന നടത്തിയാല്‍ മതിയെന്ന തീരുമാനവും കേന്ദ്രമെടുത്തിട്ടുണ്ട്. സാധാരണ പാസ്‌പോര്‍ട്ടുകളുടെ കാര്യത്തില്‍ മാത്രമാകുമിത്. സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ച മറ്റു രേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടെടുക്കാം. ആധാര്‍, ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയാണീ രേഖകള്‍. ഇതിനൊപ്പം ക്രിമിനല്‍ കേസില്ലെന്ന സാക്ഷ്യപത്രം ആദ്യഘട്ടില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പാസ്‌പോര്‍ട്ടിനായും അനുബന്ധ സേവനങ്ങള്‍ക്കായും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഇനി സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തേണ്ട ദിവസം സ്വയം തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച്, പണമടച്ച ശേഷം വരുന്ന പേ ആന്റ് ബുക്ക് അപ്പോയിന്‍മെന്റ് സ്‌ക്രീനില്‍ ലഭ്യമാകുന്ന കലണ്ടര്‍ ഏപ്ഷനില്‍ 5 തീയ്യതികള്‍ ലഭിക്കും. ഇതില്‍ നിന്ന് സേനവ കേന്ദ്രത്തിലെത്താന്‍ ്‌പേക്ഷകര്‍ക്ക് ഴിയുന്ന തീയ്യതി തെരഞ്ഞെടുക്കാം. പുതിയ മാറ്റങ്ങള്‍ പാസ്#പോര്‍ട്ട് അപേക്ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.
