തിരുവനന്തപുരം: ബാര്‍, സോളാര്‍ അഴിമതികളുടെ പെരുമഴക്കിടയില്‍ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും.പ്രതിപക്ഷാക്രമണത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ തിരിഞ്ഞു കുത്തുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. നിയമസഭാ സമ്മേളനത്തില്‍ കെ.എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാറിനെതിരെ തിരിഞ്ഞു കുത്തുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ ആവശ്വപ്പെട്ടിട്ടും മാണി തയ്യാറാകാത്തത് ദു സൂചനയായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.
പ്രതിപക്ഷം അത്യുല്‍സാഹത്തോടെയാണ് നിയമസഭാ സമ്മേളനത്തെ കാണുന്നത്. സര്‍ക്കാറിനെ അടിക്കാന്‍ വടികള്‍ പലതും ഇപ്പോള്‍ കയ്യിലുണ്ട്. സരിത ഉന്നയിച്ച ആരോപണങ്ങള്‍. ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍. സഭയില്‍ ആഞ്ഞടിക്കാന്‍ വിഷയങ്ങള്‍ ഏറെ
ഭരണ പക്ഷത്ത് കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. സരിതയുടെ വെളിപ്പെടുത്തലുകളില്‍ അമ്പേറ്റതെല്ലാം കോണ്‍ഗ്രസിനാണ്. ബാര്‍ കോഴ വിവാദത്തില്‍ മാനം കെട്ട കെ.എം.മാണി രാജിവച്ച് തല്‍ക്കാലം മുഖം രക്ഷിച്ചു. അവര്‍ ബി.ജെ.പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നു.
ക്ലീന്‍ ഇമേജുമായി നില്‍ക്കുന്ന മുസ്ലിം ലീഗ് യു.ഡി.എഫില്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതത്വത്തിനുണ്ട്. ഏതായാലും നിയമസഭ സമ്മേളനം നടക്കുമ്പോള്‍ സഭക്കകത്തും പുറത്തും പ്രതിഷേധങ്ങളുടെ പെരുമഴ തന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരിക്ഷകര്‍ വിലയിരുത്തുന്നത്.
