ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയ്ക്കെതിരെ സൈബര്‍ ലോകത്തുയരുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. സാമൂഹ്യബോധമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ പറയുന്ന ഭാഷ, പക്ഷേ ഇഎംഎസിന്റെ മരുമകന്‍ അതും സര്‍ക്കാര്‍ നിയമിച്ച വനിതാ കമ്മീഷന്‍ അംഗത്തിന്റെ ജീവിത സഖാവ് പറയുമ്ബോള്‍ ലജ്ജ കൊണ്ട് തല കുനിയുകയാണെന്ന് ശാരദക്കുട്ടി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റരെ പ്രതികരണം.
അന്യ പെണ്ണിന്റെ മൂക്കും മുലയും ചെത്തും, സ്വന്തം പെണ്ണിനെ തീയില്‍ പിടിച്ചിടും. സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ലാതെ എല്ലാറ്റിനേം പുലഭ്യം പറയും. മതഭേദമില്ല, രാഷ്ട്രീയ ഭേദമില്ല, സാമുദായിക ഭേദമില്ല. പെണ്ണിന്റെ കാര്യം വരുമ്ബോള്‍ ശരിയാ നിങ്ങള്‍ പാടുന്നത് ‘ഞങ്ങളിലില്ലാ നിറഭേദം ഞങ്ങളിലില്ലാ കൊടിഭേദം’. ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു,
ചെഖോവ് ഒരിക്കല്‍ എഴുതി
“എന്താണ് നിങ്ങള്‍ ആണുങ്ങള്‍ക്ക്? നിങ്ങളുടേതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വെറുതെവിട്ടുകൂടാ? എല്ലാം നശിപ്പിക്കുന്ന ഒരു പിശാച് നിങ്ങളോരോരുത്തരുടേയും ഉള്ളിലുണ്ട്. വൃക്ഷങ്ങളെയും പക്ഷികളെയും സ്ത്രീകളെയും നിങ്ങള്‍ വെറുതെ വിടില്ല.” എന്ന്.
സാമൂഹ്യബോധമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ പറയുന്ന ഭാഷ, പക്ഷേ ഇ എം എസിന്റെ മരുമകന്‍ അതും സര്‍ക്കാര്‍ നിയമിച്ച വനിതാ കമ്മീഷന്‍ അംഗത്തിന്റെ ജീവിത സഖാവ് പറയുമ്ബോള്‍ ലജ്ജ കൊണ്ട് തല കുനിയുന്നു. സഖാവേ, ഇതൊക്കെ ഏതു സമയത്തും തിരിച്ചടിക്കാനിടയുള്ള ഭാഷാപ്രയോഗങ്ങളാണ്. കാരണം നിങ്ങളുടെ ചുറ്റിലും ഇന്ന് കൂടി നില്‍ക്കുന്നവരും ഇതേപോലെ തന്നെ ദുഷിച്ച മനസ്സും നാവുമുള്ള വെറും ആണുങ്ങള്‍ തന്നെയാണ്.
അന്യ പെണ്ണിന്റെ മൂക്കും മുലയും ചെത്തും, സ്വന്തം പെണ്ണിനെ തീയില്‍ പിടിച്ചിടും. സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ലാതെ എല്ലാറ്റിനേം പുലഭ്യം പറയും. മതഭേദമില്ല, രാഷ്ട്രീയ ഭേദമില്ല, സാമുദായിക ഭേദമില്ല. പെണ്ണിന്റെ കാര്യം വരുമ്ബോള്‍ ശരിയാ നിങ്ങള്‍ പാടുന്നത് “ഞങ്ങളിലില്ലാ നിറഭേദം ഞങ്ങളിലില്ലാ കൊടിഭേദം”.
ഇതിനടിയില്‍ ഒരു ഗുണ്ടാ പോസ്റ്റും അനുവദിക്കുന്നതല്ല. സാമാന്യമര്യാദയുടെ ഭാഷയിലല്ലാത്ത വിയോജിപ്പുകളും അനുവദിക്കില്ല.
