ഫ്ളോറിഡ വെടിവയ്പ്പ് : പരിക്കേറ്റവരെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചു

മയാമി: അമേരിക്കയിലെ ഫ്ളോറിഡ യില്‍ ഉണ്ടായ വെടിവയ്പില്‍ പരിക്കേറ്റവരെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചു. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ആശുപത്രി സന്ദര്‍ശിച്ചു. സംഭവത്തില്‍ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിലെത്തിയ ട്രംപ് ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രശംസിച്ചു. സംസ്ഥാനത്തെ പാര്‍ക്ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലാണ് ഈ ദുരന്തം ഉണ്ടായത്.

ബുധനാഴ്ച ഉച്ചയോടെ രണ്ടാം തവണയും അപായ സൈറന്‍ മുഴങ്ങിയതിനെ തുടര്‍ന്നാണ് ഗണിത അധ്യാപികയായ ശാന്തി വിശ്വനാഥന് അപകടം മനസിലാക്കിയത്. തുടര്‍ന്ന് തന്റെ ക്ലാസ് റൂമിന്റെ വാതിലുകളും ജനാലകളും അടയ്ക്കുകയും കുട്ടികളെ ആക്രമി കാണാത്തവിധം മറയ്ക്കുകയുമായിരുന്നു എന്ന് ഒരു വിദ്യാര്‍ഥിയുടെ അമ്മ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.ജീവന്‍ രക്ഷിക്കാന്‍ പ്രയത്നിച്ച ഒരു അധ്യാപികയേയും അവരുടെ സമയോചിത ഇടപെടലിനെക്കുറിച്ചുമാണ് രക്ഷപെട്ട കുട്ടികളും അവരുടെ ബന്ധുക്കളും പറയുന്നത്.

ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡ് സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലാണ് പൂര്‍വ്വ വിദ്യാര്‍ഥിയായ നിക്കോളാസ് ക്രൂസ് കഴിഞ്ഞ ബുധനാഴ്ച വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കു ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അച്ചടക്കലംഘനത്തിനു സ്കൂളില്‍നിന്നു പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ് ആണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് പിടികൂടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *