മലപ്പുറം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ് ജില്ലാ പഞ്ചായത്ത് മിനി സമ്മേളന ഹാളില്‍ ചേര്‍ന്നു. വെട്ടത്തുര്‍ കാപ്പ ഗവ.യു.പി. സ്‌കൂളിലുണ്ടായിരുന്ന രണ്ട് അധ്യാപികമാരുടേയും എടപ്പാളിലെ സൗകര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടേയും കേസുകളാണ് സിറ്റിംങില്‍ പരിഗണിച്ചത്. അടുത്ത സിറ്റിങ് മാര്‍ച്ച് 19 ന് നടത്തും. പൊതു – സ്വകാര്യ മേഖലകളിലെ 10 ല്‍ താഴെ സ്ത്രീ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരാതികളാണ് സമിതി പരിഗണിക്കുന്നത്. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്കും നിയമത്തിന്റെ പിന്‍ബലമുണ്ട്. സംഭവം നടന്ന മൂന്ന് മാസത്തിനകം ജില്ലാ ഓഫീസറായ ജില്ലാ കലക്ടര്‍ക്കൊ നോഡല്‍ ഓഫീസറായ സാമൂഹിക നീതി ഓഫീസര്‍ക്കൊ പരാതി നല്‍കാം. പരാതികള്‍ നേരിട്ടും സമിതിക്ക് കൈമാറാം. സമിതിക്ക് മുമ്പ് ലഭിച്ച പരാതികളും നേരിട്ട് ലഭിക്കുന്ന പരാതികളും സമിതി പരിഗണിക്കും. ലോക്കല്‍ കംപ്ലെയ്ന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.പി മറിയുമ്മയുടെ അധ്യക്ഷതയിലാണ് സിറ്റിംങ് നടത്തിയത്. ലോക്കല്‍ കംപ്ലെയ്ന്‍ഡ് കമ്മിറ്റി മെമ്പര്‍മാരായ കെ.എം. ഗിരിജ, കെ.പി. വിശാലാക്ഷി, നോഡല്‍ ഓഫീസറായ സാമൂഹിക നീതി ഓഫീസര്‍ കെ. സുഭാഷ്‌കുമാര്‍ എന്നിവരും സിറ്റിംങില്‍ പങ്കെടുത്തു.
