മലപ്പുറം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന്‍റെ സമാധാന അന്തരിക്ഷം ഇല്ലാതാക്കിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകങ്ങള്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു. സര്‍ക്കാറിന്‍റെ സല്‍പേരിനെ കൊലപാതകങ്ങള്‍ പ്രതികൂലമായി ബാധിച്ചെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം മികച്ചതാണ്. വിമര്‍ശനങ്ങള്‍ കൂടി ഉള്‍കൊണ്ട് മുന്നോട്ട് പോകണം. തോമസ് ചാണ്ടി വിഷയം സര്‍ക്കാറിന് കളങ്കമായി മാറി. ജി.എസ്.ടി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ സമീപനം ഇടത് നിലപാടിന് വിരുദ്ധമാണ്. വിവരാവകാശ നിയമത്തെ ദുര്‍ബലമാക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
മാണി വരുന്നത് ഇടതു മുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഇടതു മുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതാണ്. മലപ്പുറം വേങ്ങര ഉപതെരെഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതാണ്.
പി.ജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ടില്‍ ഗുണമുണ്ടായിട്ടില്ലെന്ന് മുന്നണി വിലയിരുത്തിയിട്ടുണ്ട്. പണ്ടത്തെ മദനി ബന്ധം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുന്നണിയില്‍ എല്ലാവരും തുല്യരാണ്. ആരും ആരുടേയും മുകളിലല്ല. സീറ്റ് പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ആര്‍.എസ്.പിയും ജനതാദളും മുന്നണി വിട്ടു പോയത്. ഏകപക്ഷിയ തീരുമാനം അടിച്ചേല്‍പ്പിക്കുമ്ബോള്‍ മുന്നണി ദുര്‍ബലമാകുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
