വടകര ജില്ലാ ആശുപത്രിയ്ക്ക് സമീപം മാലിന്യത്തിനു തീപിടിച്ചു

വടകര:ജില്ലാ ആശുപത്രിയ്ക്ക് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. രാത്രി എട്ടരയോടെയാണ് മാലിന്യ കൂമ്ബാരത്തിന് തീയ്യിട്ടത്.പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യത്തില്‍ നിന്നും ഉയര്‍ന്ന പുക തൊട്ടടുത്തുള്ള ജില്ലാ ആശുപത്രി കെട്ടിടത്തിലേക്ക് ഉയര്‍ന്നതോടെ രോഗികള്‍ക്കും,കൂട്ടിരിപ്പുകാര്‍ക്കും ശ്വാസ തടസ്സങ്ങളടക്കം അസ്വാസ്ഥതകള്‍ അനുഭവപ്പെട്ടു.രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതറിഞ്ഞു നഗരസഭാ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി.

വടകരയിലെ പ്രമുഖ ഡോക്ടറായ കെകെ ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് മാലിന്യം കത്തിച്ച സ്ഥലം.സീറോ വേസ്റ്റ് പദ്ധതിയുമായി വടകര നഗരസഭ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നഗരസഭ തന്നെ ശേഖരിക്കുമ്ബോള്‍ പരിസ്ഥിതി മലിനീകരണം സൃഷ്ട്ടിച്ചതിന് സ്ഥല ഉടമയ്ക്ക് നോട്ടീസ് നല്‍കുമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെദിവാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *