തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി തലവനായ അന്വേഷണ കമ്മിഷനില്‍ ആഭ്യന്തര നിയമ സെക്രട്ടറിമാരും അംഗങ്ങളാണ്.
സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. എന്നാല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ ആറ്് മാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്ര പെഴ്‌സണല്‍ മന്ത്രാലയത്തിന് വ്യക്തമായ കാരണങ്ങള്‍ കാണിക്കണം. ഇതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
