അട്ടപ്പാടി: അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഊരുകളില്‍ ചോളവും റാഗിയും കൃഷി ചെയ്യാന്‍ നടപടി എടുക്കും. കുടുംബശ്രീ ലേബര്‍ ബാങ്ക് വഴി ജോലിയും ഉറപ്പാക്കും. എല്ലാവര്ക്കും കൃത്യമായി റേഷന്‍ നല്‍കാനുള്ള സൗകര്യമൊരുക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേര്‍തിരിവില്ലാതെ കമ്മ്യൂണിറ്റി കിച്ചണുകളെ ആശ്രയിക്കാന്‍ സൗകര്യമൊരുക്കും. എല്ലാ ആദിവാസികള്‍ക്കും 200 ദിവസത്തെ തൊഴിലും അട്ടപ്പാടി മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ദിവസ വേതനടിസ്ഥാനത്തില്‍ ജോലി ഉറപ്പാക്കുമെന്നും മുഖ്യമന്തി കൂട്ടിചേര്‍ത്തു.
മാനസികാസ്വാസ്ഥ്യമുള്ളവരെ പ്രത്യേകം പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്നും അട്ടപ്പാടി സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
