പിണറായി വിജയന്‍ ആശുപത്രി വിട്ടു

കൊച്ചി: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. പതിവ് പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയ്ക്ക് ശേഷം അദ്ദേഹം തമിഴ്നാട് ഗസ്റ്റ്ഹൗസിലേക്ക് പോയി. മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചെന്ന വിവരം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പുലര്‍ച്ചെ 2.30 യോടെയാണ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പകര്‍ച്ചവ്യാധി വിദഗ്ധര്‍ മുഖ്യമന്ത്രിയെ പരിശോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഓഫീസില്‍ നിന്ന് വിവരം ലഭിച്ചു. സാധാരണ നടത്താറുളള വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ഭാര്യ ആശുപത്രിയില്‍ കൊണ്ടുപോയതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *