പൊന്തന്‍പ്പുഴ വനഭൂമി: സര്‍ക്കാറും വനം വകുപ്പും കള്ളകളി നടത്തുന്നു -ചെന്നിത്തല

കാഞ്ഞിരപ്പള്ളി: വിവാദ പൊന്തന്‍പ്പുഴ വനഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ കള്ളകളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വനം മന്ത്രി കെ. രാജുവിന്‍റെ കൈകള്‍ ശുദ്ധമല്ല. അതു കൊണ്ടാണ് ഇത്തരത്തിലുള്ള വിധി ഹൈകോടതിയില്‍ നിന്ന് ഉണ്ടായത്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടയത്തിനായി കാത്തുകിടക്കുന്നു. സര്‍ക്കാര്‍ ജനതാല്‍പര്യം അട്ടിമറിക്കുകയാണ്. വനഭൂമി വിഷയത്തില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. പൊന്തന്‍പ്പുഴ വനഭൂമിയും ജനവാസ കേന്ദ്രങ്ങളും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്തന്‍പ്പുഴ വനത്തിലെ ഏഴായിരത്തോളം ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാറിന്‍റേതല്ലെന്നും അത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *