രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വിപിന്റെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം > കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ പെട്ട പൊലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു. വിപിന്റെ കുടുംബത്തിന് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. അപകടത്തില്‍ പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പുലര്‍ച്ചെ അഞ്ചരയോടെ കൊട്ടാരക്കരക്കടുത്ത് കുളക്കടയില്‍ എംസി റോഡില്‍ കാറപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനു ശേഷം മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് ദാരുണ സംഭവം. അമിത വേഗതയിലായിരുന്ന ലോറി നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിനു നേരേ പാഞ്ഞുകയറിയാണ് വിപിന്‍ മരണപ്പെട്ടത്. അപകടത്തില്‍ വിപിനു പുറമേ എസ്‌ഐ വേണുഗോപാല്‍ എഎസ്‌ഐ അശോകന്‍ എന്നിവര്‍ക്കും പരിക്കേറ്റിറ്റുണ്ട്.

തുടര്‍ന്ന് ഇവരെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും വിപിന്റെ ജീവന്‍ നഷ്ടമായിരുന്നു. പാലക്കാട് രെജിസ്ട്രേഷന്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *