ഉല്‍ക്ക വീണ് പൊട്ടിത്തെറിച്ച് ഡ്രൈവര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ സ്വാകാര്യ എഞ്ചിനിയര്‍ കോളേജ് കെട്ടിടത്തിനു മുകളില്‍ ഉല്‍ക്ക വീണ് പൊട്ടിതെറിച്ച് ഡ്രൈവര്‍ മരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും ചില ജീവനക്കാര്‍ക്കും
പരിക്കേറ്റു. നടരാമ്പള്ളി ഭാരതി ദാസന്‍ കോളേജില്‍ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. അപകടത്തില്‍ മരിച്ച കാമരാജിന്റെ കൂടംബത്തിന് മുഖ്യമന്ത്രി ജെ.ജയലളിത ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പൊട്ടിത്തറിയില്‍ പരിക്കേറ്റ രണ്ടു പേര്‍ക്ക് 25,000 രൂപ വീതവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ച കാമരാജ് മുഖം കഴുകാനായി പുന്തോട്ടത്തിനടുത്തെ ടാപ്പിനരികിലേക്ക് ചെന്നപ്പോഴാണ് പൊട്ടിത്തെറിയോട് കൂടി പാറകല്ലുകള്‍ പതിച്ചെതന്ന് പോലിസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന സന്തോഷ് എന്ന വിദ്യാര്‍ത്ഥിക്ക് കേള്‍വി ശക്തി നഷ്്ടപെട്ടതായും കോളേജ് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *