കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിനെതിരേ മുന്‍ ഇന്ത്യന്‍ താരം ഐ.എം.വിജയനും രംഗത്ത്. കൊച്ചിയിലെ സ്റ്റേഡിയം ഫുട്ബോള്‍ സ്റ്റേഡിയമായാണു നിര്‍മിച്ചതെന്നും തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ ഒരു ഫുട്ബോള്‍ ഗ്രൗണ്ട് എന്തിനാണ് കുത്തിപ്പൊളിക്കുന്നതെന്നും വിജയന് ചോദിക്കുന്നു. രാജ്യത്ത് മികച്ചതെന്ന് ഫിഫ തെരഞ്ഞെടുത്ത ആറു ഗ്രൗണ്ടുകളില്‍ ഒന്ന് ഒരു ക്രിക്കറ്റ് മത്സരത്തിനുവേണ്ടി മാത്രം മാറ്റം വരുത്തുന്നതു വേദനാജനകമാണെന്നും വിജയന് വ്യക്തമാക്കി.
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍ നടത്താനുള്ള നീക്കത്തിനെതിരേ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരം ഇയാന്‍ ഹ്യൂം, മലയാളി താരം സി.കെ.വിനീത്, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ഭ്രാന്ത·ാരുടെ നാട് എന്ന് ഇന്ത്യ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു ഫുട്ബോള്‍ മൈതാനം തന്നെ ക്രിക്കറ്റിനുവേണ്ടി കുഴിക്കണമെന്നത് നിര്‍ബന്ധമാണോ എന്നാണു വിനീതിന്റെ ചോദ്യം.
അണ്ടര്‍ 17 ലോകകപ്പിനായി ഉപയോഗിച്ച ഗ്രൗണ്ടില്‍ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയശശി തരൂര്‍, ബിസിസിഐ താത്കാലിക ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്ന വിനോദ് റായിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി അറിയിച്ചു. തിരുവനന്തപുരത്തുനിന്നു മത്സരം മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചിയിലെ ഫുട്ബോള്‍ സ്റ്റേഡിയം തെരഞ്ഞെടുത്തത് എന്തിനാണെന്നും ഒരു ഫുട്ബോള്‍ മത്സരം മാത്രം നടത്താനായി കോല്‍ക്കത്തയിലെ ഈഡന് ഗാര്ഡന് ഗ്രൗണ്ട് കുത്തിപ്പൊളിക്കുമോയെന്നും ഇയാന്‍ ഹ്യൂം ചോദിക്കുഞ്ഞു.
