ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം: കടുത്ത ആരോപണവുമായി ശശി തരൂര്‍

ന്യൂ‍ഡല്‍ഹി: ഇറാഖില്‍ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ സുഷമയക്കെതിരെ ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്.

എന്തുകൊണ്ട് സര്‍ക്കാര്‍ ഈ വിവരം അറിയിക്കാന്‍ വൈകിയതെന്ന് വ്യക്തമാക്കണമെന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും ഇത് ഗൗരവമേറിയ വിഷയമാണ്. എപ്പോള്‍ സംഭവിച്ചുവെന്ന്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും തരൂര്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *