ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നെങ്കില്‍ നടപടിയെന്ന് കേന്ദ്രം ഫേസ്ബുക്കിനോട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിവര സാങ്കേതികവിദ്യാ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ആളുകളുടെ വിവരം ചോര്‍ത്തി ദുരുപയോഗിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടോ എന്ന് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവാദ കമ്പനിയെ കോണ്‍ഗ്രസ് സമീപിച്ചതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *