രാജ്യസഭ തിരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു; ഉത്തര്‍ പ്രദേശില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭ സീറ്റിലേക്ക് മത്സരിച്ച അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു. രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് 7 കേന്ദ്ര മന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

എട്ട് സീറ്റുകള്‍ അനായാസമായി വിജയിക്കാന്‍ കഴിയുന്ന ബിജെപി ലക്ഷ്യമിടുന്നത് സംസ്ഥാനത്തുനിന്നും 9 സീറ്റാണ്. നിലവില്‍ 324 വോട്ടുള്ള ബിജെപിയ്ക്ക് 8 പേരുടെ വിജയം അനായാസം നേടാന്‍ കഴിയും. 9 സീറ്റുകള്‍ നേടാനുള്ള ബിജെപിയുടെ പരിശ്രമം വിഫലമാവില്ല എന്ന് വേണം കരുതാന്‍. കാരണം ഉത്തര്‍ പ്രദേശില്‍ ‘ക്രോസ് വോട്ടിംഗ്’ നടന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ പഫരത്തു വന്നിരുന്നു. ബി എസ് പിയുടെ അനില്‍ സിംഗും ബിജെപിയ്ക്കാണ് വോട്ട് നല്‍കിയത്. ഇതോടെ എസ്പിയുടെയും മറ്റു ചെറിയ പാര്‍ട്ടികളുടെയും വോട്ടുനേടി ഒരു പ്രതിനിധിയെ രാജ്യസഭയില്‍ എത്തിക്കാനുള്ള ബിഎസ്പിയുടെ സ്വപ്നം തകരനാണ് സാധ്യത.

എസ്‍പി-ബിഎസ്‍പി സഖ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതിലും ഈ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസ്ഥാനങ്ങളില്‍ 11 സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്നതിനാല്‍ എംപിമാരുടെ അംഗബലം ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ബി.ജെ.പി ഇപ്പോള്‍ മുന്നില്‍ കാണുന്നത്. 245 അംഗ രാജ്യസഭയില്‍ 126 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *