ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു വേണ്ട നടപടികളെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും സുഷമ ഷിന്‍സോ അബെയെ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ പരമ്ബരാഗതമായി ഹൃദയബന്ധമുണ്ടെന്നും അത് രാജ്യങ്ങളുടെ വളര്‍ച്ചക്ക് ഉൗര്‍ജം പകര്‍ന്നിട്ടുണ്ടെന്നും അബെ പറഞ്ഞു.
േനരത്തെ, ജപാന്‍ വിദേശകാര്യ മന്ത്രി ടറൊ കോനൊയെ സന്ദര്‍ശിച്ച സുഷമ ഇരുരാജ്യങ്ങളും സഹകരിച്ച് പൂര്‍ത്തിയാക്കുന്ന നിരവധി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.
മുംബൈ മെട്രോ ത്രീ ലൈന്‍ പദ്ധതി, െചന്നെയില്‍ കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റ് നിര്‍മാണം, ചെന്നെയില്‍ ഉഇന്റലിജന്റ്സ് ട്രാന്സ്പേര്ട്ട് സിസ്റ്റം, ഹിമാചല്‍ പ്രദേശില്‍ വന-ആവാസവ്യവസ്ഥ സംരക്ഷണ പദ്ധതി എന്നിവക്കായി വായ്പ കരാര്‍, നോര്‍ത്- ഇൗസ്റ്റ് കണക്ടിവിറ്റി പദ്ധതിക്ക് വായ്പ തുടങ്ങിയ കറാറുകളാണ് ഒപ്പുവെച്ചിരുന്നത്.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് വിദേശകാര്യ മന്ത്രി ജപ്പാനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം രാജ്യാന്തര വിഷയങ്ങളില്‍ പൊതുനിലപാട് രൂപീകരിക്കുകയുമാണ് സന്ദര്‍ശനം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യടനം പൂര്‍ത്തിയാക്കി സുഷമ ഇന്ത്യയിലേക്ക് മടങ്ങി.
