ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തെന്റ പണമുപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും അതിന് നികുതി അടച്ചുവെന്നും സിബല്‍ വ്യക്തമാക്കി. കള്ളപണം എന്താണെന്ന് അറിയാതെയാണ് ചിലര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
സി.ബി.എസ്.ഇ േചാദ്യേപപ്പര് ചോര്‍ച്ചയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നീരവ് മോദി ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പില്‍ തങ്ങളുടെ പെങ്കന്താണെന്ന് ബി.ജെ.പി വ്യക്തമാക്കണം. തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത വെബ്സൈറ്റിനെതിരെ മാനനഷ്ട കേസ് നല്‍കുമെന്നും സിബല്‍ പറഞ്ഞു.
കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി സ്മൃതി ഇറാനി ഉന്നയിച്ചത്. ഡല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കുറഞ്ഞ വിലക്ക് കപില്‍ സിബല്‍ സ്വന്തമാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
