കര്‍ണാടകത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും എതിര്‍പ്പു കാരണം നിലമ്ബൂര്‍ – നഞ്ചന്‍കോട് റെയില്‍പാത സാദ്ധ്യമാവില്ലെന്നും ബദല്‍ അലൈന്‍മെന്റ് പരിഗണിക്കുകയാണെന്നും മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. തുരങ്കപാത അടക്കം പരിഗണനയിലുണ്ട്. തലശേരിമൈസൂര്‍ പാതയ്ക്കും കര്‍ണാടകം എതിരാണ്. നേരത്തേ സമ്മതിച്ചിരുന്നതാണെങ്കിലും ഇപ്പോള്‍ ആളുകളെ ഇളക്കിവിട്ട് തടയുകയാണെന്ന് എം.ഉമ്മറിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. വയനാട്ടിലെ ചുരം റോഡുകള്‍ക്ക് ബദല്‍ റോഡുകളുണ്ടാക്കുമെന്ന് സി.കെ.ശശീന്ദ്രന് മന്ത്രി മറുപടി നല്‍കി. ഇതിനായി 700കോടി ചെലവിടും. രണ്ട് റോഡുകളെ വനംവകുപ്പ് എതിര്‍ക്കുകയാണ്. മൂന്ന് റോഡുകള്‍ക്ക് വനംവകുപ്പിന്റെ അനുമതിക്കായി ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.
പുനലൂര്‍ – പൊന്‍കുന്നം പാതയുടെ നിര്‍മ്മാണത്തില്‍ സ്വകാര്യ പങ്കാളിത്തം ഒഴിവാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. പൊന്‍കുന്നം – തൊടുപുഴ പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ഭാഗം സര്‍ക്കാരിന്റെ പദ്ധതിയായി (സ്റ്റാന്‍ഡ് എലോണ്‍) നടപ്പാക്കും. ലോക ബാങ്കുമായി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തി. 2020വരെ കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവ് വന്നാലുടന്‍ ടെന്‍ഡര്‍ നടപടി തുടങ്ങുമെന്നും രാജുഎബ്രഹാമിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
