ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മരണം. ഒരു സൈനികനും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരുക്കേറ്റതായും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഷര്‍ജീല്‍ അഹമ്മദ് ഷെയ്ക്കാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാട്ടുകാരന്‍ എന്ന് ആനന്ദ്‌നാഗ് ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയോടെയാണ് ഭീകരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുല്‍ഗാമില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചത്.
തെരച്ചില്‍ നടത്തുന്നതിനിടയില്‍ വെടിയൊച്ചകള്‍ കേട്ടതിനെ തുടര്‍ന്നാണ് സൈന്യം വെടിവെയ്പ്പ് ആരംഭിച്ചത്. ഭീകരരും സൈന്യവും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്.
